ഇങ്ങനെയുമുണ്ടോ ഫാൻ, അവഞ്ചേഴ്‍‌സ്; ഇന്‍ഫിനിറ്റി വാര്‍ കണ്ടത്
ലോക സിനിമയില് തന്നെ കളക്ഷനില് പുതിയ റെക്കോഡ് സൃഷ്ടിച്ച സിനിമയാണ് അവഞ്ചേഴ്സ്; ഇന്ഫിനിറ്റി വാര്. അത്രത്തോളം ആരാധകരാണ് ചിത്രത്തിലുള്ളത്. എന്നാല് യുഎസ്സില് അവഞ്ചേഴ്സ്; ഇന്ഫിനിറ്റി വാറിന് ഒരു കട്ട ഫാനുണ്ട്. യൂട്യൂബറായ ടോണി മിച്ചെല് ആണ് ആ കട്ട ഫാൻ. 45 തവണ ടോണി സിനിമ കണ്ടുവെന്ന് അറിയുമ്പോഴാണ് ആരാധനയുടെ എത്രത്തോളമുണ്ടെന്ന് മനസ്സിലാകുക.
നാല്പ്പത്തിയഞ്ച് തവണ കണ്ടുവെന്ന് ടോണി വെറുതെ പറയുകയല്ല. ടിക്കറ്റും സാമൂഹ്യ മാധ്യമങ്ങളില് പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില് അഞ്ച് തവണ സിനിമ കണ്ട ടോണി സിനിമ ബ്ലുറേയില് ഇറങ്ങുന്നതുവരെ കാണാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ് 1000 ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടോണിയുടെ സിനിമ ഭ്രമം കണ്ട് ഐമാക്സ് 50 ടിക്കറ്റ് വാഗ്ദാനം നല്കിയിട്ടുണ്ട്.
മാര്വലിന്റെ സൂപ്പര് ഹീറോ താരങ്ങള് എല്ലാം അണിനിരന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ലോകത്താകമാനം ബോക്സ് ഓഫീസില് നിന്നും പത്ത് ദിവസത്തിനുള്ളില് 6450 കോടി രൂപ ഉണ്ടാക്കിയിരുന്നു.
