ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ പുതിയ ടീസര്‍ എത്തി. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെയെല്ലാം ഒരുമിച്ച് ഉള്‍ക്കൊള്ളിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം പേരാണ് യൂട്യുബില്‍ കണ്ടത്.
ആന്റണി റൂസോയും ജോ റൂസോയുമാണ് ചിത്രമൊരുക്കുന്നത്. മാര്‍വല്‍ കോമിക് സീരീസിലെ ഏറ്റവും പുതിയ ചിത്രം റിലീസ് ചെയ്യുന്നത് മെയ് നാലിനാണ്.

