ഈ വെള്ളിയാഴ്ച റിലീസായ ചൈനയില്‍ വമ്പന്‍ പ്രതികരണം 300 മില്യണ്‍ ഡോളര്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രം
റിലീസ് ദിനമായ ഏപ്രില് 27ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തിയതിന് ശേഷം മിക്ക ദിവസവും വാര്ത്തകളിലുണ്ട് 'അവഞ്ചേഴ്സ് ഇന്ഫിനിറ്റി വാര്'. മാര്വല് സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പര്ഹീറോകള് ഒരുമിച്ചെത്തിയപ്പോള് ലോകമെങ്ങുമുള്ള മാര്വല് ആരാധകര് ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇങ്ങ് കേരളത്തില് പോലും അതിന്റെ അലയൊലികള് പ്രതിഫലിച്ചു. പല മലയാളചിത്രങ്ങളും ആദ്യയാഴ്ച ഹോള്ഡ് ഓവറായപ്പോള് രണ്ടാഴ്ച പിന്നിടുമ്പോഴും 'അവഞ്ചേഴ്സി'ന് ഇപ്പോഴും ഇവിടെ പ്രേക്ഷകരുണ്ട്. അവഞ്ചേഴ്സിന്റെ ഇന്ത്യന് കളക്ഷനും വാര്ത്തയായിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഹോളിവുഡ് ഹിറ്റാണ് ചിത്രം. ആദ്യ 11 ദിവസങ്ങളില് മാത്രം നേടിയത് 246 കോടി ഗ്രോസ്! ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ആഗോള കളക്ഷന് പുറത്തുവരുന്നു. അതനുസരിച്ച് ഹോളിവുഡിന്റെ ചരിത്രത്തില് ഏറ്റവും കളക്ഷന് ലഭിക്കുന്ന സൂപ്പര്ഹീറോ സിനിമയാവുകയാണ് 'അവഞ്ചേഴ്സ് ഇന്ഫിനിറ്റി വാര്'.
ലോകമെങ്ങും മികച്ച പ്രതികരണവുമായി മുന്നോട്ട് കുതിക്കുകയാണെങ്കിലും നിര്മ്മാതാക്കളെ ഏറ്റവുമൊടുവില് ഞെട്ടിച്ചത് ചിത്രത്തിന്റെ ചൈനീസ് കളക്ഷനാണ്. ലോകത്തെ മിക്ക മാര്ക്കറ്റുകളിലും ഏപ്രില് 27നാണ് ചിത്രം റിലീസ് ചെയ്തതെങ്കില് ചൈനയില് രണ്ടാമത്തെ ആഴ്ച (മെയ് 11)യാണ് ഇന്ഫിനിറ്റി വാര് എത്തിയത്. ആദ്യദിനം തന്നെ നേടിയത് 75 മില്യണ് ഡോളറിലധികം. അതായത് 505 കോടി ഇന്ത്യന് രൂപ! ചൈനയിലെ ആദ്യ വാരാന്ത്യ കളക്ഷന് മാത്രം 200 മില്യണ് ഡോളറിന് മുകളില് പോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്.

ഈയാഴ്ച ഹോള്ഡ്ഓവര് ആകുന്ന ആഗോള മാര്ക്കറ്റുകളിലെല്ലാംകൂടി മറ്റൊരു 110 മില്യണ് ഡോളറും ചിത്രം സമ്പാദിക്കുമെന്ന് കരുതപ്പെടുന്നു. ഏപ്രില് 27ന് റിലീസ് ചെയ്ത യുഎസ് ആഭ്യന്തര മാര്ക്കറ്റിലും ഇന്ത്യയുള്പ്പെടെയുള്ള വിദേശ മാര്ക്കറ്റുകളിലുമെല്ലാം കൂടി ചിത്രം നേടിയ കളക്ഷന് അമ്പരപ്പിക്കുന്ന സംഖ്യയാണ്. ഈ വാരാന്ത്യം അവസാനിക്കുമ്പോള് ചിത്രം 1.58 ബില്യണ് ഡോളര് പിന്നിടുമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്. അതായത് 10,647 കോടി ഇന്ത്യന് രൂപ! 300 മില്യണ് ഡോളര് നിര്മ്മാണച്ചെലവുള്ള ചിത്രമാണ് അവഞ്ചേഴ്സ് ഇന്ഫിനിറ്റി വാര് (1998 കോടി ഇന്ത്യന് രൂപ). ഇതുവരെയുള്ള ലാഭവിഹിതം മുടക്കുമുതലിന്റെ അഞ്ചിരട്ടിയിലധികം!
