ചെന്നൈ: വാട്‌സ്ആപ്പില്‍ നടന്‍ അയച്ച അശ്ലീല സന്ദേശം നടി പരസ്യമാക്കി. തെലുങ്ക് നടിയായ അവിക ഗോര്‍ ആണ് അശ്ലീല സന്ദേശം അയച്ച യുവനടനെ തുറന്ന് കാട്ടിയത്. നടന്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവിക താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

അവിക പരസ്യമാക്കിയ വാട്‌സ്ആപ്പ് സന്ദേശം മാധ്യമ വാര്‍ത്ത ആകുകയും ചെയ്തതോടെ യുവനടന്‍ ആകെ നാണം കെട്ടിരിക്കുകയാണ്. സ്‌ക്രീന്‍ ഷോട്ട് പുറത്ത് വന്നതോടെ നടനെതിരെ മറ്റ് താരങ്ങള്‍ രംഗത്ത് വന്നു. നിഖില്‍, രാജ് തരുണ്‍ം സായ് ധരം തേജ്, വരുണ്‍ തേജ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ നടനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. 

അതേസമയം ആരോപണവിധേയനായ നടനെ പിന്തുണച്ച് നടി സ്വാതി റെഡ്ഡി രംഗത്ത് വന്നത് ശ്രദ്ധേയമായി. ആരോപണവിധേയന്റെ നായികയായി സ്വാതി ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

തെലുങ്കില്‍ യുവനിരയില്‍ ശ്രദ്ധേയയായ നടിയാണ് അവിക. സിനിമയില്‍ വരുന്നതിന് മുന്‍പ് ബാലികവധു എന്ന ടെലിവിഷന്‍ സീരിയലില്‍ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അവിക.