രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ താരമായ മണികണ്ഠന്‍ ആചാരി നായകനാകുന്ന ചിത്രം 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' ടീസര്‍ ഇറങ്ങി. റോഡ് മൂവി ജോണറിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വ്യാസന്‍ കെപിയാണ്.
തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയാൾ ജീവിച്ചിരിപ്പുണ്ട്’. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിജയ് ബാബുവും മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.
മറാത്തി നായിക നമ്രത ഗെയ്ക്ക്‌വാദ് ആണ് ചിത്രത്തില്‍ നായിക. ഫോർട്ടുകൊച്ചി, ഗോവ എന്നിവയാണ് പ്രധാനലൊക്കേഷൻ. ദേശിയ അവാർഡ് ജേതാവ് ഹരിനായർ കാമറ ചലിപ്പിക്കുന്നു. സംഗീതം ഔസേപ്പച്ചൻ. എല്‍ദോ ജോണ്‍ കേലത്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

