1000 കോടി ക്ലബിന്‍റെ പണകിലുക്കം ഇന്ത്യന്‍ സിനിമ കേട്ടുതുടങ്ങി, എന്നാല്‍ 1000 കോടി രൂപയില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് രണ്ടാമൂഴം. ഇതിന്‍റെ നിര്‍മ്മാതാവാണ് പ്രവാസി വ്യവസായിയായ ബിആര്‍ ഷെട്ടി, ഇതെങ്ങനെ വാണിജ്യ നേട്ടമുണ്ടാക്കും എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി എത്തുന്നത്.

സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്‍റെ ആവശ്യമെന്ന് ബിആര്‍ ഷെട്ടി പറയുന്നു. 

ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബി ആര്‍ ഷെട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ നടക്കുന്ന കാര്യം നൂറ് ശതമാനമല്ല ആയിരം ശതമാനം ഉറപ്പാണെന്നും നിര്‍മ്മാതാവ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയത്തിലേക്ക് സംവിധായകന്‍ കടന്നിരിക്കുകയാണ്.ആഗോള വാര്‍ത്ത സമ്മേളനത്തിലായിരിക്കും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ബിആര്‍ ഷെട്ടി പറയുന്നത്.

ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാകും. എ ആര്‍ റഹ്മാനെയും സംഗീത സംവിധാനത്തിന് സമീപിച്ചിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യക്തമാക്കുന്നു.