ബോക്സ് ഓഫീസുകള്‍ തകര്‍ത്ത് മുന്നേറുകയാണ് എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. മൂന്നു ദിവസം കൊണ്ട് 400 കോടി രൂപയാണ് ബാഹുബലി 2സ്വന്തമാക്കിയത്. 100 കോടി രൂപയായിരുന്നു സിനിമ ലോകം കാത്തിരുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ദിവസം കളക്ഷന്‍ പ്രതീക്ഷിച്ചിരുന്നത്.
മൂന്നു ദിവസം കൊണ്ട് ഹിന്ദിയില്‍ നിന്ന് 128 കോടി രൂപയും തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിന്നായി 175 കോടി രൂപയുമാണ് ബാഹുബലി വാരിക്കൂട്ടിയത്. ഇന്ത്യയില്‍ മാത്രം 6500 സ്ക്രീനിലും ലോകമെമ്പാടുമായി 9000 സ്ക്രീനിലുമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. മിക്ക സ്ഥലങ്ങളിലും ആദ്യ ആഴ്ചയുടെ എല്ലാ ഷോകള്‍ക്കുമുള്ള ടിക്കറ്റ് ആരാധകര്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.
