ജപ്പാന്‍ ബോക്സോഫിസില്‍ ചരിത്രം കുറിച്ച് 'ബാഹുബലി-2'

First Published 4, Mar 2018, 2:45 PM IST
Baahubali 2 Crosses 1 Million dollar Mark At Japan BO
Highlights
  • ജപ്പാനില്‍ ചരിത്രം കുറിച്ച് 'ബാഹുബലി-2' 

ബാഹുബലി  ദ കണ്‍ക്ലൂഷന്‍ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഒമ്പത് മാസം പിന്നിട്ടു. എന്നാല്‍ രാജമൗലിയുടെ ബാഹുബലി റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നത് നിര്‍ത്തിയിട്ടില്ല. ആയിരം കോടി ക്ലബും കടന്നത് പോയ ചിത്രം ഇപ്പോള്‍ പുതിയൊരു ചരിത്രം കൂടി തിരുത്തി കുറിക്കുകയാണ്. 

വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡിന് പിന്നാലെ ജപ്പാനില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയെ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലി സ്വന്തമാക്കി. ഒരു ഇന്ത്യന്‍ ചിത്രംആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. വിദേശ രാജ്യങ്ങളിലെ തിയേറ്ററുകളില്‍ ഇന്നും ഓടിക്കൊണ്ടിരിക്കുകയാണ് ബാഹുബലി.

അടുത്തിടെ ബാഹുബലിയിലെ സാഹു റേ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍  100 മില്യണ്‍ വ്യൂസ് മറികടന്നിരുന്നു. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ക്കിപ്പുറവും ബാഹുബലി ചരിത്രം കുറിക്കുകയാണ്.

loader