ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാംഭാഗം ബോക്സ് ഓഫീസ് തകര്‍ത്ത് മുന്നേറുകയാണ്. 1700 കോടിയിലധികം കളക്ഷന്‍ ഇതുവരെ ചിത്രം നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് നായകന്‍ പ്രഭാസും രാജമൗലിയും വീണ്ടും ഒരുമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രഭാസിനെ നായകനാക്കി രാജമൗലി പുതിയ ചിത്രം ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ ഡിഎന്‍എയാണ് പുറത്തുവിട്ടത്.

തന്‍റെ പുതിയ ചിത്രമായ സാഹോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഇപ്പോള്‍ പ്രഭാസ് ഉള്ളത്. 150 കോടി മുതല്‍മുടക്കിലാണ് സാഹോ ഒരുങ്ങത്. ഇതിനിടെ പുതിയ ചിത്രത്തിന്‍റെ ആശയങ്ങള്‍ രാജമൗലിയും പ്രഭാസും തമ്മില്‍ സംസാരിച്ചതായാണ് വാര്‍ത്തകള്‍. രാജമൗലി പുതിയ സിനിമയുടെ സ്ക്രിപ്റ്റിംഗിലാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രഭാസിനെ നായകനാക്കി ഒരു ബോളീവുഡ് ചിത്രം ചെയ്യാന്‍ കരണ്‍ ജോഹര്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.