ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. തെലങ്കിനും തമിഴിനും പുറമെ ഹിന്ദിയിലും മലയാളത്തിലുമെല്ലാം മൊഴി മാറ്റിയിറക്കിയ ചിത്രം എല്ലായിടത്തും ഒരുപോലെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്ത്യയില്‍ റിലീസ് ചെയ്തതിനുശേഷം ചൈനയിലും ചിത്രം റിലീസിന് എത്തിയിരുന്നു. അവിടെയും ചിത്രം ഹിറ്റായി.
ഇതോടെ വമ്പന്‍ പ്രതീക്ഷയുമായി അണിയറക്കാര്‍ Ich Bin Baahubali എന്ന പേരില്‍ ബാഹുബലി ജര്‍മനിയിലും റിലീസ് ചെയ്തു. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം അവിടെ ബോക്സോഫിസീല്‍ തകർന്നടിഞ്ഞു.
ജർമനിയിലെ പ്രമുഖ വിതരണക്കാരായ കിനോസ്റ്റാർ ആണ് ബാഹുബലി ജര്‍മനിയില്‍ റിലീസ് ചെയ്തത്. എന്നാല്‍ഡ ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രം ആദ്യവാരം നേടിയത് കേവലം 3.3 ലക്ഷം രൂപ മാത്രം. ജര്‍മനിയിലെ ഇന്ത്യക്കാരെങ്കിലും സിനിമ കണ്ടിരുന്നെങ്കില്‍ ഇതിലുംകൂടുതല്‍ കളക്ഷന്‍ നേടുമായിരുന്നുവെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഇതിന് മുമ്പ് ഇവിടെ റിലീസ് ചെയ്ത ലഞ്ച് ബോക്സ്, ഇംഗ്ലീഷ് വിംഗ്ലീഷ്, രാം ലീല, ധൂം 3, ദിൽവാലേ, ഹാപ്പി ന്യൂ ഇയർ, ബജ്രംഗി ഭായിജാൻ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായിരുന്നു. മാത്രമല്ല ഈ വർഷം പുറത്തിറങ്ങിയ കപൂർ ആൻഡ് സൺസ് 14 ലക്ഷം രൂപയും കി ആൻഡ് കാ ചിത്രം 5 ലക്ഷം രൂപയും കലക്റ്റ് ചെയ്തിരുന്നു.
