ഇന്ത്യയിലെ സിനിമാ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. 120 കോടി മുതല്‍ മുടക്കി കാഴ്‍ചയുടെ വിസ്‍മയങ്ങള്‍ തീര്‍ത്ത ബാഹുബലിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്പോള്‍ അതും മറ്റൊരു വിസ്‍മയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാഹുബലിയുടെ അണിയറയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സിനു മാത്രമായി 30 കോടി രൂപയാണ് ചെലവാക്കുന്നത്.

രണ്ടാം ഭാഗത്തിലെ പ്രധാന രംഗമായ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ പത്ത് ആഴ്ചയാണ് വേണ്ടിവരിക. ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനായി ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ പ്രത്യേകം സംവിധാനം ഒരുങ്ങി. ബാഹുബലിയുടെ ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് 15 കോടി രൂപയാണ് ചെലവായത്.