ഇന്റര്‍നെറ്റില്‍ തരംഗമായ 'മാണിക്യ മലരായി പൂവി' എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. താരത്തിന്റെ കണ്ണിറുക്കലും പുരികകൊടി ഉയര്‍ത്തലൊക്കയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പ്രിയ കാരണം ഇപ്പോള്‍ ബാബു ആന്റണിയും വീര്‍പ്പ് മുട്ടിയിരിക്കുകയാണ്. താരത്തിന് ഫോണ്‍ കോളുകളുടെയും മെസേജുകളുടെയും ബഹളമാണ്.. ഒരു സ്ഥലത്തിന്റെ പേരാണ് ബാബു ആന്റണിയും പ്രിയ വാര്യരേയും പരിചയക്കാരായി മാറ്റിയത്.

ഒരുപാട് മെസ്സേജുകള്‍ വന്നു.. ബാബു ചേട്ടാ, പ്രിയ വാര്യര്‍ അയല്‍വാസിയാണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു. ബാബു ആന്റണി ആകെ അന്തം വിട്ടു. ആരാണ് പ്രിയ വാര്യര്‍ എന്നായി. അറിയില്ല എന്ന് പറഞ്ഞാല്‍ എന്നെ അറിയുന്ന ആളാണെങ്കില്‍ മോശമല്ലേ എന്ന് കരുതി.. ഒരു വിധത്തില്‍ തടിതപ്പി.

 ഉടനെ ഗൂഗിള്‍ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയവാര്യര്‍ ഓണ്‍ലൈന് സെന്‍സേഷന്‍ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നൊക്കൊ പിന്നീടാണ് മനസ്സിലായത്. പ്രിയയുടെ നാട് പൂങ്കുന്നമാണ് ബാബു ആന്റണിയുടെ നാട് പൊന്‍കുന്നവും. രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് മേസേജുകളും കോളുകളും വരുന്നത്. എന്തായാലും പ്രിയയ്ക്ക് എല്ലാവിധ ആശംസകളും ബാബു ആന്റണി നേര്‍ന്നു.