എഴുപതാമത് ബ്രിട്ടീഷ് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ഉൾപ്പെടെ അഞ്ച് ബാഫ്റ്റ അവാർഡുകൾ ഡാമിയൻ ജസേലിന്റെ ലാ ലാ ലാന്റ് എന്ന ചിത്രം സ്വന്തമാക്കി. ലാ ലാ ലാന്റിലെ അഭിനയത്തിന് എമ്മ സ്റ്റോണിനാണ് മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരം. കെന്നത്ത് ലൊനെർഗന്റെ മാഞ്ചസ്റ്റർ ബൈ ദി സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസി എഫ്ലെക് മികച്ച നടനുള്ള ഈ വർഷത്തെ ബാഫ്റ്റ പുരസ്കാരം സ്വന്തമാക്കി. ലയണിലെ അഭിനയത്തിന് ഇന്ത്യൻ വംശജനായ ദേവ് പട്ടേൽ മികച്ച സഹനടനുള്ള ബാഫ്റ്റ പുരസ്കാരം നേടി.