ഹൈദരാബാദ്: ബാഹുബലി പ്രൊഡ്യൂസർക്കും ടീമിനും നേരെ വിമാനത്തിൽ വംശീയാധിക്ഷേപം നേരിട്ടതായി പരാതി. വ്യാഴാഴ്ച ദുബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രൊഡ്യൂസർ ശോഭു യർലഗദ്ദക്കും സംഘാംഗങ്ങൾക്കും നേരെ എമിറേറ്റ്സ് ജീവനക്കാരനിൽ നിന്നും അധിക്ഷേപകരമായ പെരുമാറ്റം ഉണ്ടായത്. സംഭവം നിർമാതാവ് തന്നെയാണ് ട്വിറ്ററിൽ കുറിച്ചത്.
ദുബൈ എയർപോർട്ടിലെ ബോഡിങ് ഗേറ്റിൽ വെച്ച് തന്നേയും അംഗങ്ങളേയും അനാവശ്യമായി എമിറേറ്റ്സ് ജീവനക്കാരൻ അധിക്ഷേപിക്കുകയായിരുന്നുവെന്നും ഒരു ജീവനക്കാരൻ വംശീയ വിദ്വേഷം വെച്ചുപുലർത്തുന്നയാളായിരുന്നുവെന്നും പല തവണ എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ള തനിക്ക് ആദ്യത്തെ തവണയാണ് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. സംഭവത്തിൽ എമിറേറ്റ്സ് അധികൃതർ ഉത്കണ്ഠ രേഖപ്പെടുത്തി. ബുക്കിങ്ങിന്‍റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു.
