റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ആദ്യദിവസം ചിത്രം 100 കോടി നേടുമെന്നു പ്രഖ്യാപിച്ചവരെ ഞെട്ടിച്ച് ബാഹുബലി സ്വന്തമാക്കിയത് 122 കോടി രൂപയാണ്. അങ്ങനെ ആദ്യ ദിനം 100 കോടി നേടിയ ആദ്യ ഇന്ത്യന്‍ സിനിമയായ ബാഹുബലി 2 മൂന്നുദിവസം കൊണ്ട് നേടിയത് 400 കോടി രൂപ. ചിത്രം ഇപ്പോള്‍ ഞെട്ടിക്കുന്നത് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തകളിലൂടെയാണ്. സംവിധായകന്‍ രാജമൗലിയും പ്രധാനതാരങ്ങളും ഉള്‍പ്പെടയുള്ളവരുടെ പ്രതിഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരേയും ഒന്നമ്പരപ്പിക്കും. വീഡിയോ കാണാം