തിരുവനന്തപുരം: റിലീസ് ദിവസം തന്നെ ബാഹുബലി-2 ദ് കൺക്ലൂഷന്‍റെ തമിഴ് പതിപ്പ് ഇന്‍റർനെറ്റിൽ എത്തി. രാവിലെ 8.30ന് തന്നെ ചില വെബ്സൈറ്റുകളിൽ ചിത്രത്തിലെ രംഗങ്ങൾ പ്രത്യക്ഷപെട്ടു തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ സൈബർ ഡോം രംഗങ്ങൾ നീക്കാനുള്ള നടപടി തുടങ്ങി.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ തീയറ്റർ പ്രിന്‍റ് പുറത്തുവന്നാലൊന്നും കളക്ഷനെ ബാധിക്കില്ലെന്നാണ് അണിയറക്കാരുടെ പക്ഷം.