മുംബൈ: ബാഹുബലി രണ്ടാംഭാഗത്തെ വിമര്‍ശിച്ച് നടനും നിരൂപകനുമായ കെ.ആര്‍.കെ. ആദ്യഭാഗത്തിന്‍റെ വിജയം ഉപയോഗിച്ച് രാജമൗലി പ്രേക്ഷകരെ കബളിപ്പിക്കുകയാണ് ചെയ്തതെന്നും ആദ്യ ഭാഗത്തിന്റെ 10 ശതമാനം പോലും എത്താന്‍ രണ്ടാം ഭാഗത്തിന് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ട്വിറ്ററില്‍ക്കൂടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. വലിയ വിമര്‍ശനമാണ് കെ.ആര്‍.കെയുടെ ട്വീറ്റിനെതിരെ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്.
തന്റെ മൂന്നുമണിക്കൂര്‍ ബാഹുബലി കണ്ട് വെറുതെ നഷ്ടമാക്കിയെന്നും മോശം സംവിധായകനാണ് രാജമൗലിയെന്നൊക്കെയായിരുന്നു കെ.ആര്‍.കെയുടെ ട്വിറ്റര്‍ പോസ്റ്റ്. സിനിമയുടെ റിവ്യൂ വൈകുന്നേരം പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് മോഹന്‍ലാലിനെ പരിഹസിച്ച് കെ.ആര്‍.കെ ട്വീറ്റ് പോസ്റ്റ്‌ചെയ്തിരുന്നു. എം.ടിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന രണ്ടാംമൂഴം സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് സംബന്ധിച്ചായിരുന്നു കെ.ആര്‍.കെയുടെ ട്വീറ്റ്.
