ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ അലയൊലികള്‍ ഇപ്പോഴും ഒതുങ്ങിയിട്ടില്ല. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. മഹിഷ്മതിയുടെ ഭരണാധികാരിയുടെ സിംഹാസനത്തില്‍ പ്രഭാസിനൊപ്പം ഇരിക്കുന്ന ചിത്രമാണ് റാണ ഷെയര്‍ ചെയ്‍ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബാഹുബലിയില്‍ നായകന്‍ പ്രഭാസ് ആണ്. റാണ വില്ലനും. അതില്‍ തന്നെ മഹിഷ്മതിയുടെ സിംഹാസനത്തില്‍ വില്ലനും നായകനും ഒന്നിച്ചിരിക്കുന്ന ചിത്രം ആരാധകരില്‍ കൗതുകമുണര്‍ത്തുന്നു. സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് ഇത്. എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ബാഹുബലി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു പുറത്തിറങ്ങിയത്. 1000 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടം ബാഹുബലി സ്വന്തമാക്കിയിരുന്നു.
