ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ബാഹുബലി ജൈത്രയാത്ര തുടരുകയാണ്. ആയിരം കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ബാഹുബലി തമിഴ്നാട്ടിലും തരംഗമാകുകയാണ്. തമിഴ്നാട്ടില്‍ 16 ദിവസത്തിനുള്ളില്‍ 100 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ ആദ്യമായി 100 കോടി നേടിയ സിനിമ രജനീകാന്തിന്റെ എന്തിരനാണ്. ഇപ്പോള്‍ ബാഹുബലിയും ആ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. അതേസമയം മൊത്തം കളക്ഷന്‍ 1,400 കോടി രൂപയും പിന്നിട്ടിരിക്കുകയാണ്.