ഇന്ത്യന്‍ സിനിമയിലെ വിസ്‍മയമാണ് ഇപ്പോള്‍ ബാഹുബലി. റിലീസ് ചെയ്‍ത് 10 ദിവസം കഴിയുമ്പോള്‍ 1000 കോടി രൂപയാണ് എസ് എസ് രാജമൗലിയുടെ ബാഹുബലി കളക്ഷന്‍ നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്രയും കളക്ഷന്‍ നേടുന്നത്. ഇന്ത്യയില്‍ നിന്ന് 800 കോടിയും മറ്റ് രാജ്യങ്ങളില്‍ നിന്ന് 200 കോടിയുമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന അന്യഭാഷാ സിനിമയുമാണ് ബാഹുബലി. റിലീസ് ചെയ്ത് നാലു ദിവസം പിന്നിട്ടപ്പോള്‍ ബാഹുബലി 2 നേടിയത് 19.7 കോടിയാണ്. ആദ്യദിനം 5.45 കോടിയുമാണ് നേടിയത്. ഇതാ ഇവിടെ ബാഹുബലിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിശേഷങ്ങളും- ക്ലിക്ക് ചെയ്യൂ..

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ബാഹുബലി ഒന്ന് കണ്ടവര്‍ക്ക് മാത്രമായിരുന്നില്ല ആ സംശയം. ബാഹുബലിയെക്കുറിച്ച് കേട്ടറിഞ്ഞവരുടെ മനസ്സിലും ആ ചോദ്യമുയര്‍ന്നിട്ടുണ്ടാവണം. ബാഹുബലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഉണ്ടാക്കിയ ആരവം വളരെ വലുതായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തുള്ള ബാഹുബലി ദ ബിഗിനിങിലെ (650 കോടി) വിസ്മയക്കാഴ്ചകള്‍ രണ്ടാം ഭാഗത്ത് എത്തിയപ്പോള്‍ പതിന്‍മടങ്ങാകുകയും ചെയ്‍തു. എന്തായാലും ഇന്ത്യന്‍ സിനിമയെ വാണിജ്യവിജയത്തിന്റെ കാര്യത്തില്‍ രണ്ടായി തിരിച്ചിരിക്കുകയാണ്, ബാഹുബലിക്ക് മുമ്പും ശേഷവും എന്ന തരത്തില്‍.