എന്തിനുമേതിനും ട്രോളുകളുടെ പെരുമഴക്കാലമാണ് ഇപ്പോള്‍ മലയാളത്തില്‍. ബാഹുബലി രണ്ടാം ഭാഗത്തിലെ കണ്ണാ നീ ഉറങ്ങെടാ എന്ന ഗാനം മലയാളത്തില്‍ ശ്രദ്ധേയമാകുന്നത് അതിന്‍റെ രസകരമായ ട്രോള്‍ വേര്‍ഷനുകള്‍ കൊണ്ടാണ്.

യുവരാജകുമാരിയായ ദേവസേന തന്റെ സ്വന്തം കൊട്ടാരത്തില്‍ കൃഷ്ണനെ സ്തുതിച്ചു പാടുന്നതാണ് ഗാനത്തിന്‍റെ പശ്ചാത്തലം. ആ നേരത്ത് കൊട്ടാരത്തിലുള്ള ബാഹുബലി പാട്ട് കേള്‍ക്കുന്നതും പ്രണയത്തിലേക്കു വഴി തുറക്കുന്നതുമൊക്കെയാണ് പാട്ടില്‍.

ആദ്യം സലീം കുമാറിന്‍റെ മണവാളനാണ് സോഷ്യല്‍ മീഡിയയല്‍ ബാഹുബലിയായെത്തിയതെങ്കില്‍ ഇപ്പോല്‍ വൈറലാകുന്നത് ഹരിശ്രീ അശോകന്‍റെ രമണന്‍ ബാഹുബലിയായ ട്രോളാണ്. ഏവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ഗാനത്തിന്‍റെ ട്രോള്‍ വീഡിയോ കാണാം.