ചിത്രം പ്രദര്‍ശനത്തിന് എത്തിന് മൂന്നുമാസമായിട്ടും വിജയകരമായി മുന്നേറുകയാണ്

ഇന്ത്യന്‍ ചരിത്രത്തിലെ നാഴികകല്ലായി മാറിയ ചിത്രമാണ് ബാഹുബലി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഡിസംബര്‍ 29 നാണ് പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഇപ്പോഴും ഇന്ത്യയിലും രാജ്യത്തിന് പുറത്തും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രഭാസും അനുഷ്‌ക ഷെട്ടിയും തകര്‍ത്തഭിനയിച്ച ചിത്രം റെക്കോര്‍ഡ് കളക്ഷനോടുകൂടിയാണ് ജപ്പാനിലും എത്തിയത്.

ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയുമാണ് ജപ്പാന്‍കാര്‍ ബാഹുബലിയെ സ്വീകരിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആറര കോടി രൂപയോളമാണ് ജപ്പാനില്‍ നിന്നും ബാഹുബലി വാരിക്കൂട്ടിയത്. ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബു്ക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Scroll to load tweet…

ജനുവരിയില്‍ റഷ്യയിലും ചിത്രം റിലീസ് ചെയ്തിരുന്നു. തെലുങ്ക്, കന്നഡ, മലയാളം , തമിഴ്, ഹിന്ദി എന്നി പതിപ്പുകളില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. 500 കോടിയാണ് ബോളിവുഡില്‍ മാത്രം ബാഹുബലി നേടിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഇന്ത്യന്‍ പനോരമയിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.