ബാഹുബലി ടീം കൈകോര്‍ക്കുന്ന സാക്ഷ്യം റിലീസിന്

ആയിരം കോടി രൂപയുടെ ബോക്സ് ഓഫ് കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട ബാഹുബലിയിലെ ഗ്രാഫിക്സ് രംഗങ്ങളും ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ബാഹുബലിയുടെ ഗ്രാഫിക്സ് ഒരുക്കിയ ടീം കൈകോര്‍ക്കുന്ന മറ്റൊരു സിനിമ കൂടി റിലീസിന് ഒരുങ്ങുന്നത്. സാക്ഷ്യം എന്ന ചിത്രത്തിനാണ് ഇവര്‍ ഗ്രാഫിക്സ് ഒരുക്കിയിരിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.


ബെല്ലംകൊണ്ട ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. പൂജ ഹെഗ്‍ഡെ നായികയായി എത്തുന്നു. ശ്രീവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് കുമാര്‍, മീന, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജൂണ്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.