ഇന്ത്യയില്‍നിന്നു മാത്രം ഈ ചിത്രം 800 കോടി രൂപ വാരി. ബാക്കി ഇന്ത്യയ്ക്കു പുറത്തുനിന്നും. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ബാഹുബലി നേടി. 13. 7 മില്യന്‍ ഡോളര്‍ (88.65 കോടി രൂപ) കലക്ഷനാണ് ബാഹുബലി അമേരിക്കയില്‍നിന്നും നേടിയത്. 

നേരത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടമായ ആമിര്‍ ഖാന്റെ പികെയെ ബാഹുബലി പിന്തള്ളിയിരുന്നു. 792 കോടി രൂപയായിരുന്നു പി.കെ നേടിയത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ഇതിനോടകം ബാഹബലി 2 മാറിക്കഴിഞ്ഞു. 180 കോടിയ്ക്കായിരുന്നു ബാഹുബലി ഒന്ന് ഒരുക്കിയത്. 650 കോടി രൂപ ചിത്രം ആകെ പ്രദര്‍ശനത്തിലൂടെ നേടി. ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി ചെലവായത് 250 കോടി രൂപയാണ്. ആദ്യ ദിവസം തന്നെ 125 കോടി രൂപ കലക്ഷന്‍ നേടി ചരിത്രം കുറിച്ചു ചിത്രം.