അഞ്ചു വര്‍ഷം നീണ്ടുനിന്ന ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഏത് അനുഭവമാണ് പെട്ടെന്ന് പറയാനാകുക? ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ സംവിധായകന്‍ എസ് എസ് രാജമൗലി പറഞ്ഞത് ഒരു അപകടത്തിന്റെ കഥയാണ്.

ഷൂട്ടിങിനിടെ ആർട് യൂണിറ്റിന്റെ വാൻ വെള്ളത്തിലേക്ക് ഒഴുകിപ്പോയി. ഡ്രൈവറിന്റെ അശ്രദ്ധമൂലം ഹാൻഡ്ബ്രേക്ക് ഉപയോഗിക്കാതെ വന്നപ്പോഴാണ് വണ്ടി പുഴയിലേക്ക് നീങ്ങിയത്.വണ്ടിയിൽ ആരുമില്ലായിരുന്നു. പക്ഷേ ആർട്ട് യൂണിറ്റിന്റെ സാധനസാമഗ്രികൾ അകത്ത് ഉണ്ടായിരുന്നു. കുറച്ചുപേർ ചേർന്ന് നീന്തി വണ്ടിയുടെ അരികിലെത്തി വടം ഉപയോഗിച്ച് കെട്ടി. ശേഷം ബാഹുബലി ആദ്യഭാഗത്ത് ഭല്ലാലദേവന്റെ പ്രതിമ ഉയർത്തുന്നതു പോലെ ഏവരും ചേർന്ന് വണ്ടി കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നെന്ന് രാജമൗലി പറഞ്ഞു.
