കൊച്ചി: ഹണീബി 2 സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് കാണിച്ച് നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നാണ് കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് സത്യവാങ്മൂലത്തിന്റെ നിയമസാധുത പരിശോധിച്ച ശേഷം തീര്‍പ്പാക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അശ്ലീലച്ചുവയോടെ സംസാരിച്ചതിനും സ്ത്രീയെ മോശമായി ചിത്രീകരിച്ചതിനും വഞ്ചനയ്ക്കും ആണ് കേസെടുത്തിട്ടുള്ളത്.