വിജയ്‌യുടെ അറുപതാമത്തെ ചിത്രമായ ഭൈരവയുടെ ടീസര്‍ ഇറങ്ങി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളി നടി അപര്‍ണ വിനോദ്, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തും‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.