വിവാഹമോചനത്തിനുശേഷം അമൃത സുരേഷ് മനസ്സു തുറക്കുകയാണ്. ജീവിതത്തില്‍ മോശമായിട്ട് സംഭവിച്ചതെല്ലാം തന്‍റെ മാത്രം തീരുമാനമായിരുന്നുവെന്ന് അമൃത പറയുന്നു.

എന്‍റെ ജീവിതത്തില്‍ നല്ലത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ഛനും അമ്മയും കാരമാണെന്നും അമൃത സുരേഷ് പറഞ്ഞു.

അമ്മ, അച്ഛന്‍, സഹോദരി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത്. എന്‍റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണ്. അതുപോലെ അമൃതാനന്ദമയിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന് അമൃത സുരേഷ് പറയുന്നു.

ഇപ്പോള്‍ എന്റെ ജീവിതത്തില്‍ മകളുണ്ട്. അവളാണ് എന്റെ ഇപ്പോഴത്തെ ആശ്വാസമെന്നും അമൃത പറയുന്നു. സുരേഷ് ഗോപിയും ഭാര്യയുമാണ് മറ്റൊരു സപ്പോര്‍ട്ട്. ഞാന്‍ എല്ലാ കാര്യവും അവരുമായി പങ്കുവെയ്ക്കുമെന്നും അമൃത പറഞ്ഞു.