ഒടുവില്‍ ചിയാന്‍ വിക്രമിന്‍റെ മകനും വെളളിത്തിരയിലെത്തുന്നു. പിതാമകന്‍ എന്ന ചിത്രത്തിലൂടെ വിക്രമിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ബാലയുടെ പുതിയ ചിത്രത്തിലൂടെയാണ് വികമന്‍റെ മകന്‍ ധ്രുവ് അരങ്ങേറ്റം
കുറിക്കുന്നത്. വിക്രം തന്നെയാണ് തന്‍റെ മകന്‍ സിനിമയിലെത്തുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. മകനെ സിനിമയിലെത്തിക്കുന്ന സംവിധായകന്‍റെ പേര് അഞ്ച് പോസ്റ്റുകളിലൂടെയാണ് വിക്രം വെളിപ്പെടുത്തിയത്.

A post shared by Vikram (@the_real_chiyaan) on

സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ചിത്രം.