ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മലയാളത്തിന്റെ സ്വന്തം ബാലചന്ദ്രമേനോന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്രമേനോന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഇത് അപൂര്‍വമായ ഒരു അനുഭവമാണ്. കൊല്ലത്ത് ജനിച്ച താന്‍ ഒാോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കൈയും പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാകുന്നതിലും മുന്‍പേ മലയാളി മനസ്സില്‍ ഒന്നാമനായി പ്രതിഷ്ഠിച്ചിരുന്നുവെന്നും സര്‍വേശ്വരനോട് താനും കുടുംബവും നന്ദി പറയുന്നുവെന്നും ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സന്തോഷം പങ്കുവച്ച് ബാലചന്ദ്ര മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്