അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സിനിമകള്‍ക്ക് വിലക്ക് എന്ന് റിപ്പോര്‍ട്ട്. മൾട്ടിപ്ലെക്സ് സമരത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താലാണ് വിലക്ക് .അമല്‍ നീരദിന്റെ ഏറ്റവും പുതിയ സിനിമയായ കൊമ്രേഡ് ഇന്‍‌ അമേരിക്ക എന്ന സിനിമ വിലക്ക് ഭീഷണി നേരിടുകയാണ്. വരാനിരിക്കുന്ന പറവ എന്ന സിനിമയ്‍ക്കും ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിതരണ വിഹിതം സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് അപ്രഖ്യാപിതമായി നടത്തിയ സമരകാലത്ത് മള്‍ട്ടിപ്ലക്സില്‍ കൊമ്രേഡ് ഇന്‍‌ അമേരിക്ക പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് സാധാരണതീയേറ്റുകളില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സിനിമയ്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദിന്റെയും അമല്‍ നീരദിന്റെയും എ ആന്‍ഡ് എ കമ്പനി വിതരണം ചെയ്യുന്ന പറവയ്‍ക്കും വിലക്കുണ്ടായേക്കും. അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ട്രാന്‍സ് എന്ന സിനിമയും വിലക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.