ബോളിവുഡിൻ്റെ യുവതാരം രൺബീർ കപൂറിൻ്റെ സൂപ്പർഹിറ്റ് ചിത്രം ബർഫി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അനുരാഗ് ബസും സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 2012ലാണ് ബർഫി പുറത്തിറങ്ങിയത്. സൂപ്പർതാരം ധനുഷ് ആയിരിക്കും ചിത്രത്തിലെ നായകൻ.

ചിത്രത്തിൻ്റെ റീമേക്ക് അവകാശവും താരം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ചുളള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ ഉൾപ്പെടെ നിരവധി അവാർഡുകൾ ബർഫി സ്വന്തമാക്കിയിരുന്നു. ബർഫി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ധനുഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ചിത്രം ധനുഷ് തന്നെ തമിഴിൽ സംവിധാനം ചെയ്യുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബുദ്ധിമാന്ദ്യമുളള കഥാപാത്രത്തെയായിരുന്നു ബർഫിയിൽ രൺബീർ കപൂർ അവതരിപ്പിച്ചത്. പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തിലെ നായിക. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടൈ, മാരി 2 തുടങ്ങിയവയാണ് ധനുഷിൻ്റെ പുതിയ പ്രൊജക്ടുകൾ. ഇവ പൂർത്തിയായ ശേഷമായിരിക്കും ബർഫിയുടെ തമിഴ് റീമേക്ക് ആരംഭിക്കുക.
