ബോളീവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ബേവാച്ചിലെ പ്രകടനത്തിന് നെഗറ്റീവ് റിവ്യൂ. പ്രമുഖ അന്തര്‍ദേശീയ മാധ്യമങ്ങളാണ് പ്രിയങ്കയുടെ അഭിനയത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. അഭിനയത്തേക്കാള്‍ പ്രിയങ്കയുടെ കഥാപാത്രം ശരീര പ്രദര്‍ശനത്തിന് മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.
കേവലം ഗ്ലാമര്‍ഗേളായി പ്രീയങ്കയ്ക്ക് ഒതുങ്ങേണ്ടിവന്നെന്നും ഗാര്‍ഡിയന്‍ ചൂണ്ടികാട്ടുന്നു. ഒരു കാലത്ത് എല്ലാവരേയും ത്രസിപ്പിച്ച ടെലിവിഷന്‍ സീരീസായ ബേവാച്ചിന്‍റെ ചലച്ചിത്ര പതിപ്പ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. സിനിമ നിരൂപണ വെബ്‌സൈറ്റായ റോട്ടണ്‍ ടൊമാറ്റോസില്‍ കേവലം 14 ശതമാനം പേര്‍ മാത്രമാണ് ചിത്രം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
എന്നാല്‍ പ്രിയങ്കയുടെ അഭിനയത്തെ വാഴ്ത്തിപാടിയവരും ഉണ്ട്. ജൂണ്‍ രണ്ടിനാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി വേഷം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
സേത്ത് ഗോര്‍ഡന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രിയങ്കയ്‌ക്കൊപ്പം ഡൈ്വന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍, അലക്‌സാണ്ട്ര ഡഡാറിയോ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
