മുംബൈ: രണ്‍ബീറിന്‍റെ ഒരു ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാത്ത ഒരു മോഡലുമൊത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്‍ബീറിനായി അമ്മ കണ്ടു പിടിച്ച ജീവിത പങ്കാളിയാണിതെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രചരണം. 

സിനിമയ്ക്ക് പുറത്തുള്ളൊരു പെണ്‍കുട്ടിയുമായി താരം പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉറപ്പിച്ചെന്നുമാണ് ഗോസിപ്പുകള്‍ ഉയര്‍ന്നത്.

എന്നാല്‍, ഒരു പരസ്യചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. രണ്‍ബീറുമായി ബന്ധപ്പെട്ട വിവാഹാലോചന വാര്‍ത്തകളും വ്യാജമാണെന്ന് രണ്‍ബീറിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.