തന്റെ ഭാര്യയും കാമുകിയുമായ ദീപികയെ സിനിമാസ്റ്റൈലിൽ പൊക്കിയെടുക്കുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദീപികയ്ക്ക് വേണ്ടി രൺവീർ ആലപിക്കുന്ന ​ഗാനവും വൈറലാണ്.  

മുംബൈ: വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ആഘോഷങ്ങൾ ഒട്ടും കുറക്കാതെ അടിച്ചുപൊളിക്കുകയാണ് ബോളിവുഡിലെ താരജോഡികളായ ദീപിക പദുക്കോണും രൺവീൺ‌ സിം​ഗും. അവതാരകനും നടനുമായ കപിൽ ശർമയുടെ വിവാഹസത്കാരത്തിന് ആടി തിമിർക്കുന്ന നവദമ്പതികളുടെ വീഡിയോയാണ് സമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

View post on Instagram

വിവാഹം കഴിഞ്ഞാൻ പ്രണയം അവസാനിക്കുമെന്നൊക്കെ പറയുമെങ്കിലും ഇരുവരുടേയും പ്രണയത്തിന് ഒരു കോട്ടം പോലും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് സൽക്കാരത്തിലെ ചില രം​ഗങ്ങൾ. തന്റെ ഭാര്യയും കാമുകിയുമായ ദീപികയെ സിനിമാസ്റ്റൈലിൽ പൊക്കിയെടുക്കുകയും ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദീപികയ്ക്ക് വേണ്ടി രൺവീർ ആലപിക്കുന്ന ​ഗാനവും വൈറലാണ്.

View post on Instagram

ഡിസംബർ 12 ന് ജലന്ധറിൽ വച്ചാണ് കപിൽ ശർമ തന്റെ പ്രണയിനി ജിന്നിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഡിസംബർ 14 ന് അമൃത്സറിൽവച്ച് വിവാഹസൽക്കാരം ഉണ്ടായിരുന്നു. കപിൽ ശർമ ഷോ എന്ന് പരിപാടിയിലൂടെ പ്രേഷക ശ്രദ്ധ നേടിയ കോമേഡിയനാണ് കപിൽ ശർമ.

View post on Instagram
View post on Instagram