ഹൈദരാബാദ്: 2017 ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്ന വര്‍ഷം എന്നതാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ അതിവേഗം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കാന്‍ രാജമൗലി പദ്ധതിയിട്ടെങ്കിലും, കാര്യങ്ങള്‍ കരയ്ക്ക് അടുത്തില്ല. എന്നാല്‍ ഏപ്രിലില്‍ പ്രഖ്യാപിച്ച റിലീസ് അന്ന് തന്നെ നടക്കും എന്നാണ് അണിയറക്കാരുടെ പ്രഖ്യാപനം.

എന്നാല്‍ ഇതോടെ പെട്ടത് ചിത്രത്തിലെ ബാഹുബലി പ്രഭാസ് ആണ്, സിനിമയിലെ മറ്റു താരങ്ങള്‍ ഇതിനിടെ രണ്ടും മൂന്നും സിനിമ വീതം ചെയ്തു. എന്നാല്‍ പ്രഭാസിന് ശരീരവും ഗെറ്റപ്പും നിലനിര്‍ത്തേണ്ടത് കൊണ്ട് പല ബിഗ് ബജറ്റ് പ്രോജക്ടുകളും നഷ്ടമായി. 

ജനുവരിയില്‍ സുജിത് സിങ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി താരം കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മുടങ്ങിയ അവസ്ഥയിലാണ്. ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലാണ് താരം എത്തേണ്ടിയിരുന്നത്.