ചെന്നൈ: ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ വിജയ് തന്നെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മലയാളത്തിലെ നിര്‍മ്മാതാവായ സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളായ കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ഭൈരവയും സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് വിജയ് എത്തുന്നത്. വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, സതീഷ്, അപര്‍ണ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണനാണ് സംഗീതസംവിധാനം. ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മികച്ച പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ട്രെയിലര്‍ കാണാം