മഹേഷ് ബാബുവിന്റെ ഭരത് അനെ നേനു മലയാളത്തില്‍ എത്തുമ്പോള്‍
മഹേഷ് ബാബുവിന്റെ കരിയറിലെ വന് ഹിറ്റായിരിക്കുകയാണ് ഭരത് അനെ നേനു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോള് ചിത്രം 230 കോടി രൂപയാണ് നേടിയിരിക്കുന്നത്. യുഎസില് 3.5 മില്യണ് ഡോളര് ആണ് കളക്ഷന് നേടിയത്. ചിത്രം മറ്റ് ഭാഷകളിലേക്കും ഡബ്ബ് റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തില് സിനിമ എത്തുമ്പോള് ഭരത് എന്ന ഞാന് എന്നായിരിക്കും പേര്.
കൊരട്ടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിയര അഡ്വാനി നായികയായ ചിത്രം സമകാലീന രാഷ്ട്രീയ കഥയാണ് പറഞ്ഞുവയ്ക്കുന്നത്. കോളേജ് ജീവിതത്തിന്റെ നിറങ്ങളില് നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തില് വേഷമിട്ടത്. അഴിമതിക്കെതിരായ പോരാട്ടങ്ങള് ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്നതാണ് ചിത്രം. ശ്രീമന്തുടു എന്ന് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിച്ച ചിത്രം കൂടിയാണ് ഭരത് അനെ നെനു.
