പ്രേക്ഷകർ ഏറ്റെടുത്ത സൈജു കുറുപ്പ് ചിത്രം 'ഭരതനാട്യ'ത്തിന് രണ്ടാം ഭാഗം വരുന്നു. 'മോഹിനിയാട്ടം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡാർക്ക് ഹ്യൂമർ വിഭാഗത്തിലുള്ള ഒരു മർഡർ മിസ്റ്ററിയാണ്.
പ്രേക്ഷകർ നെഞ്ചേറ്റിയ സൈജു കുറുപ്പിന്റെ ഫാമിലി എന്റർടെയിനർ ഭരതനാട്യത്തിന്റെ രണ്ടാംഭാഗം ‘മോഹിനിയാട്ടം’ അണിയറയിൽ ഒരുങ്ങുന്നു. സൈജു കുറുപ്പിന്റെ കരിയറിലെ മികച്ച സിനിമയായി പ്രേക്ഷകർ വിലയിരുത്തിയ ഭരതനാട്യം, OTT റിലീസിനുശേഷം 100 മില്യണിലധികം പ്രേക്ഷകരാണ് കണ്ടത്. ഭരതനാട്യത്തിന്റെ വിജയം രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിലും ആവർത്തിക്കുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
വീണ്ടും ഡാർക് ഹ്യൂമർ
ഡാർക്ക് ഹ്യൂമർ വിഭാഗത്തിൽ വരുന്ന മർഡർ മിസ്റ്ററിയാണ് മോഹിനിയാട്ടം എന്ന സൂചനയാണ് മോഷൻ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്.
മോഹിനിയാട്ടം സംവിധാനം ചെയ്യുന്നത് കൃഷ്ണദാസ് മുരളിയാണ്. നിർമ്മാണം : ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ. കഥ : കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിന്മെന്റും ചേർന്ന് അവതരിപ്പിക്കുന്ന ‘മോഹിനിയാട്ടം’ ഇരുണ്ട ഹാസ്യത്തിന്റെ പുതിയ നൃത്തം ആരംഭിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം. പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന. സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ. മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ. പിആർ ഓ : എ. എസ്. ദിനേശ്.പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്. മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ.


