തമിഴകത്തെ പ്രമുഖ സംവിധായകൻ ഭാരതിരാജ വീണ്ടും അഭിനേതാവാകുന്നു. റോക്കി എന്ന ചിത്രത്തിലാണ് ഭാരതി രാജ അഭിനയിക്കുന്നത്. അരുണ്‍ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വസന്ത് രവിയാണ് ചിത്രത്തില്‍ നായകൻ. ഭാരതിരാജ വില്ലനായിട്ടായിരിക്കും അഭിനയിക്കുക. അധോലോകനായകനായ കഥാപാത്രമായിരിക്കും ഭാരതിരാജയുടേത്. വസന്ത് രവി സംഘാംഗമായിട്ടുമായിരിക്കും അഭിനയിക്കുക. ദര്‍ബുക ശിവയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.