വിവാഹ ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില്‍ എത്തിയ ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
താരങ്ങളുടെ ഒഴുക്കായിരുന്നു അറുപത്തിയഞ്ചാമത് ഫിലിം ഫെയര് പുരസ്കാര വിതരണ ചടങ്ങില്. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ സിനിമകളിലെ സൂപ്പര്താരങ്ങള് എല്ലാവരും ചടങ്ങില് പങ്കെടുത്തിരുന്നു. അതില് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഭാവന ആയിരുന്നു. സാരിയിൽ അതീവസുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്. വിവാഹ ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില് എത്തിയ ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറല്.





65-ാം ഫിലിംഫെയർ അവാര്ഡ് ദാനചടങ്ങില് മലയാള സിനിമ വിഭാഗത്തില് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' അവാർഡുകള് വാരിക്കൂട്ടി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരമടക്കം നാല് അവര്ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. സംവിധായകന് ദിലീപ് പോത്തനാണ് മികച്ച സംവിധായകനുള്ള അവാര്ഡ് നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ചവെച്ച ഫഹദ് ഫാസില് മികച്ച നടനായപ്പോള് ടൊവിനോ മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്ഡ് സ്വന്തമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്വ്വതിയാണ് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി ക്രിട്ടിക്സ് അവാര്ഡ് മഞ്ജു വാര്യരും സ്വന്തമാക്കി.



