സിനിമ സൂപ്പര്‍ഹിറ്റ്, ഭാവനയ്‍ക്ക് സമ്മാനം ഉടവാള്‍

First Published 9, Mar 2018, 2:48 PM IST
Bhavana film
Highlights

സിനിമ സൂപ്പര്‍ഹിറ്റ്, ഭാവനയ്‍ക്ക് സമ്മാനം ഉടവാള്‍

ഭാവന നായികയായി അഭിനയിച്ച് കന്നഡ ചിത്രം തഗരു മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍ നായകനായ ചിത്രം കളക്ഷൻ റെക്കോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമ സൂപ്പര്‍ഹിറ്റായതിന് ഭാവനയ്‍ക്ക് ഒരു വ്യത്യസ്‍ത സമ്മാനം ലഭിച്ചിരിക്കുന്നു. ഒരു ഉടവാളാണ് ഭാവനയ്‍ക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്.

ബംഗലൂരുവില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ നിർമാതാവ് ശ്രീകാന്ത് ആണ് ഭാവനയ്‍ക്ക് ഉടവാള്‍ സമ്മാനിച്ചത്. വെള്ളികൊണ്ടുള്ള ഉടവാളാണ് ഭാവനയ്‍ക്ക് സമ്മാനമായി ലഭിച്ചത്. വിജയസൂചകമായി ഉടവാള്‍‌ നല്‍കുന്നത് ഒരു ആചാരമായിട്ടാണ് കണക്കാക്കുന്നത്. സൂരിയാണ് തഗര സംവിധാനം ചെയ്‍തിരിക്കുന്നത്. അതേസമയം പ്രജ്വല്‍ ദേവരാജ് നായകനാകുന്ന ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

loader