Asianet News MalayalamAsianet News Malayalam

നടി ഭാവനയുടെ വിവാഹ തിയതി നിശ്ചയിച്ചു

bhavana marriage date fixed
Author
First Published Dec 15, 2017, 2:17 PM IST

മലയാളികളുടെ പ്രിയ നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിലുള്ള വിവാഹ തിയതി തീരുമാനിച്ചു. ഡിസംബർ 22 വെളളിയാഴ്ച തൃശൂരിൽ നടക്കുന്ന ലളിതമായ ചടങ്ങുകളോടെയായിരിക്കും  വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

മാര്‍ച്ച് 9 നായിരുന്നു ഭാവനയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇരുവീട്ടുകാരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നവീനാണ് നിർമ്മിച്ചത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ വിയോഗത്തിന് പിന്നാലെ വിവാഹം നീട്ടിവെക്കുകയായിരുന്നു.

bhavana marriage date fixed

Follow Us:
Download App:
  • android
  • ios