നടി ഭാവനയുടെയും കന്നട നിര്‍മ്മാതാവ് നവീന്‍റെയും വിവാഹം ഇന്ന് തൃശ്ശൂരിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ശേഷം സുഹൃത്തുക്കള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കുമായി ഒരുക്കിയ റിസപ്ഷന്‍ താരസമ്പന്നമായിരുന്നു.




നടന്‍ മമ്മൂട്ടി, പൃഥ്വിരാജ്, നടി മഞ്ജു വാര്യര്‍, നവ്യ നായര്‍, ഭാമ, രമ്യ നമ്പീശന്‍, നസ്രിയ തുടങ്ങി നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്. ലുലു കണ്‍വെന്‍ഷണല്‍ സെന്‍ററിലാണ് റിസപ്ഷന്‍ നടക്കുന്നത്. ഭാവനയ്ക്ക് വിവാഹാശംസകള്‍ അറിയിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.