നടി ഭാവന വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.  അടുത്ത വര്‍ഷം ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്നാണ് പ്രമുഖ സിനിമ സൈറ്റുകള്‍ നല്‍കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയുടെ വരന്‍ എന്നാണ് വാര്‍ത്ത. 

വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹ തീയതി അടുക്കുമ്പോള്‍ വരന്‍റെ പേര് വെളിപ്പെടുത്താമെന്നും ഭാവന പറയുന്നു. ആഡംബര വിവാഹമായിരിക്കില്ലെന്നും ഫിലിംഗിറ്റ്സ് പോലുള്ള സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും. കുടുംബക്കാര്‍ മാത്രമേ ഉണ്ടാകൂ. ഒരു വര്‍ഷം മുന്‍പാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. അതിനാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത് എന്നാണ് സൂചന.

ഹണീ ബീ ടൂവിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം മലയാളം സിനിമകള്‍ കരാര്‍ ചെയ്തിട്ടില്ല. ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലേയ്ക്കും താരത്തെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവന താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല.