സഞ്ജയ് ദത്ത് ആരാധകർ കാത്തിരുന്ന ഭൂമിയുടെ ട്രെയിലർ പുറത്തെത്തി. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്‍റെ കഥയാണ് ഭൂമി. ട്രെയിലറിൽ അത് വ്യക്തവുമാണ്. കുടുംബ ബന്ധത്തിനപ്പുറത്ത് ആക്ഷനും ഭൂമി പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിൽ സഞ്ജയ് ദത്തിന്‍റെ മകളായി അഭിനയിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സിനിമയുടെ ആദ്യ പ്രൊമോഷനിൽ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് സിനിമ പറയുന്നതെന്ന് സഞ്ജയ് വ്യക്തമാക്കിയിരുന്നു. എന്നാൽ സിനിമയുടെ ടീസർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വ്യത്യസ്തമായി ചോരായൊലിപ്പിക്കുന്ന മുഖവുമായാണ് സഞ്ജയ് ദത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്താണ് സംഭവമെന്ന് മനസ്സിലാകാതെ നിന്ന പ്രേക്ഷകർക്ക് ട്രെയിലറിലൂടെ ഏറെകുറെ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. സഞ്ജയ്, അതിഥി എന്നിവരുടെ കഥാപാത്രങ്ങളിലൂടെ ഒരു യാതയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുളള ട്രെയിലർ. ട്രെയിലർ ഇതിനോടകം തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

ഒമഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബുൽഷൻ കുമാറും ക്രിഷൻ കുമാറും ചേർന്നാണ് . ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തും.