എലിമിനേഷന്‍ എപ്പിസോഡില്‍ സര്‍പ്രൈസ്
ബിഗ് ബോസ് മലയാളം സീസണ് ഒന്നില് ഈയാഴ്ചത്തെ എലിമിനേഷന് ലിസ്റ്റില് നിന്ന് ഒരാളെ ഒഴിവാക്കി. അനൂപ് ചന്ദ്രനാണ് ലിസ്റ്റില് നിന്നും ഒഴിവാക്കപ്പെട്ടത്. ശ്വേതാ മേനോന്റെ അഭിപ്രായപ്രകാരം ഇക്കാര്യത്തില് ബിഗ് ബോസ് തീരുമാനം എടുക്കുകയായിരുന്നു. വിവാഹബന്ധം വേര്പെടുത്തിയതടക്കമുള്ള തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അനൂപ് മോശമായി സംസാരിച്ചുവെന്നും എന്നാല് അനൂപിനോട് ക്ഷമിക്കുകയാണെന്നും ശ്വേത കണ്ഫെഷന് റൂമില് ബിഗ് ബോസിനോട് പറഞ്ഞു. ബിഗ് ബോസിന്റെ ചോദ്യത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്വേത സംസാരിച്ചത്. തുടര്ന്നാണ് അനൂപിനെ ബിഗ് ബോസ് എലിമിനേഷന് ലിസ്റ്റില് നിന്ന് ഒഴിവാക്കാന് തീരുമാനിച്ചത്.
ഇതേത്തുടര്ന്ന് ഇനി എലിമിനേഷനുള്ള നോമിനേഷന് ലിസ്റ്റില് രണ്ടുപേരാണ് അവശേഷിക്കുന്നത്. അരിസ്റ്റോ സുരേഷും പേളി മാണിയുമാണ് അത്. ഇവരില് ആരാണ് ബിഗ് ബോസ് ഹൗസില് നിന്ന് പുറത്താവുന്നതെന്ന് പിന്നാലെ അറിയാം.
