പലരും ഒരു മത്സരമായി കാണാതെ തുടങ്ങിയ പരിപാടിയില്‍ പലര്‍ക്കും മത്സരത്തിന്‍റെ ആവേശം വന്നു തുടങ്ങിയിരിക്കുന്നു. ഈ ആവേശം അളക്കുന്നതായിരുന്നു ഇത്തവണത്തെ എലിമിനേഷനിലലേക്കുള്ള നോമിനേഷന്‍. 

ബിഗ് അതിന്‍റെ ആവേശത്തിലേക്ക് കടുക്കുകയാണ്. ഒരു മത്സരമായി കാണാതെ തുടങ്ങിയ പരിപാടിയില്‍ പലര്‍ക്കും മത്സരത്തിന്‍റെ ആവേശം വന്നു തുടങ്ങിയിരിക്കുന്നു. ഈ ആവേശം അളക്കുന്നതായിരുന്നു ഇത്തവണത്തെ എലിമിനേഷനിലലേക്കുള്ള നോമിനേഷന്‍. ഇത്തവണ രണ്ടുപേരെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് പരസ്പരം ധാരണയിലെത്തിയ ശേഷം നോമിനേഷന്‍ ചെയ്യുന്ന ആളുടെ പേരും വീട്ടില്‍ തുടരുന്ന ആളുടെ പേരും പറയാന്‍ ആവശ്യപ്പെടുകയായിരുന്നു.

നോമിനേഷനില്‍ ഏറ്റവും രസകരമായത് അതിഥിയും അഞ്ജലിയുടെയും ആയിരുന്നു. പരസ്പരം വീട്ടില്‍ നിന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും പറഞ്ഞതോടെ. വീട്ടിലെ കാരണവര്‍ എന്ന അധികാരം നല്‍കി അര്‍ച്ചനയാണ് ഇരുവരില്‍ ഒരാളെ നോമിനേറ്റ് ചെയ്തത്. അതിഥിയെയായിരുന്നു അര്‍ച്ചന നോമിനേറ്റ് ചെയ്തത്. 

തുടര്‍ന്ന് വളരെ രസകരമായ നോമിനേഷന്‍ അനൂപിന്‍റേതായിരുന്നു. തിരിച്ചുവരുമെന്ന് അമിത ആത്മവിശ്വാസത്തോടെയാണ് അനൂപ് താന്‍ നോമിനേഷനില്‍ വരാന്‍ തയ്യാറാണെന്ന് പറഞ്ഞത്. രഞ്ജിനിക്ക് കളിക്കാന്‍ ആഗ്രഹമുണ്ട് എന്ന് അനൂപിനോട് പറ‍ഞ്ഞു. 

കൂടുതലൊന്നും പറയാതെ വേല്‍ഡ് കപ്പ് കളിച്ച് വരുന്ന താന്‍ സ്കൂള്‍ പിള്ളാരോട് കളിക്കാനില്ലെന്ന് അനൂപ് പറഞ്ഞു. താന്‍ പുറത്തുപോകാന്‍ തയ്യാറാണെന്ന് അനൂപ് പ്രഖ്യാപിച്ചതോടെ രഞ്ജിനി പൊട്ടിക്കരഞ്ഞു. അനൂപുമായി നിരന്തരം പ്രശ്നങ്ങള്‍ ഉള്ള ആളായിരുന്നു രഞ്ജിനി.

എന്നാല്‍ നോമിനേഷനില്‍ രഞ്ജിനിക്ക് പകരം താന്‍ നില്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന പ്രതികരണമാണ് രഞ്ജിനി നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ട് രഞ്ജിനി അനൂപിനെ കെട്ടിപ്പിടിച്ചു. ബിഗ് ബോസിനോട് തീരുമാനം പറയുന്ന സമയത്തെല്ലാം രഞ്ജിനി കരയുന്നുണ്ടായിരുന്നു. അനൂപേട്ടന് ഇത്തിരി ആഗ്രഹം പോലും വീട്ടില്‍ നില്‍ക്കണമെന്നില്ലേ എന്ന് രഞ്ജിനി ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ അനൂപ് ബിഗ് ബോസിനോട് അന്തിമ തീരുമാനം പറഞ്ഞു.

പല്ലും നഖവും ഉപയോഗിച്ച് കടിച്ചു കീറുന്ന പട്ടിക്കുട്ടിയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അടുത്തപ്പോള്‍ നല്ല ക്വാളിറ്റിയുള്ള കക്ഷിയാണെന്ന് മനസിലായി. രഞ്ജിനിയോട് പലതവണ ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ട്. പക്ഷെ അതിന് പകരമല്ല ഈ നോമിനേഷനില്‍ താന്‍ വിട്ടുകൊടുക്കുന്നതെന്നും അനൂപ് പറഞ്ഞു. സാബു, പേളി, അനൂപ്, അതിഥി എന്നിവരാണ് ഇത്തവണത്തെ എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.