കാട് കരയുന്നേ.. കാടിന്റെ മക്കൾ കരയുന്നേ.. - ബിഗ് ഹൗസ് ഇളക്കി മറിച്ച് അരിസ്റ്റോ സുരേഷിന്റെ പാട്ട്‌ 

ബിഗ് ബോസില്‍ ഏറ്റവും ആരാധകരുള്ള മത്സരാര്‍ഥികളിലൊരാളാണ് അരിസ്റ്റോ സുരേഷ്. നിരന്തരം തന്‍റെ പാട്ടുകളിലൂടെ ബിഗ് ഹൗസിനെ ഉണര്‍ത്താന്‍ അരിസ്റ്റോ സുരേഷ് എന്ന ബിഗ് ബോസിലെ സുരേഷട്ടന് കഴിയാറുണ്ട്. സ്വതസിദ്ധമായ ശൈലിയില്‍ സുരേഷേട്ടന്‍ പാടിയ പാട്ടിന് താളമിടുകയാണ് ഇവിടെ മുഴുവന്‍ ബിഗ് ബോസ് മത്സരാര്‍ഥികളും. കാട് കരയുന്നേ.. എന്ന് തുടങ്ങുന്ന അതി മനോഹരമായ ഒരു നാടന്‍ പാട്ട് സുരേഷേട്ടന്‍ പാടിയപ്പോള്‍ മറ്റെല്ലാവരും അത് ഏറ്റുപാടി. പേളിയും സാബുവുമടക്കമുള്ളവര്‍ നൃത്തം ചെയ്തു കാണാം കാട് കരയുന്നേ.. കാടിന്റെ മക്കൾ കരയുന്നേ എന്ന ഗാനം...