ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. 

ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്ക് ആവേശകരമായ തുടക്കം. ഏഴ് മണിക്ക് അവതാരകനായ മോഹന്‍ലാല്‍ വേദിയില്‍ എത്തിയതോടെയാണ് ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമായത്. പോയ മൂന്ന് മാസങ്ങള്‍ കൊണ്ട് ഷോ നേടിയെടുത്ത ജനപ്രീതിയെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ തുടക്കം. ആദ്യ വാരം ആകെ ലഭിച്ചത് 33 ലക്ഷം വോട്ടുകള്‍ ആയിരുന്നെങ്കില്‍ ഗ്രാന്റ് ഫിനാലെയിലേക്ക് ലഭിച്ചത് നാല് കോടിക്ക് മുകളില്‍ വോട്ടുകളാണെന്ന് മോഹന്‍ലാല്‍ സദസ്സിനോട് പറഞ്ഞു.

ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം അവശേഷിക്കുന്ന അഞ്ച് പേര്‍ക്കായുള്ള വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചു.